ഭക്ഷണത്തിൽ ജീവനുള്ള പുഴു, പോസ്റ്റുമായി യുവതി

ബെംഗളൂരുവിലെ കഫേയിൽ നിന്ന് പാഴ്‌സലായി ലഭിച്ച ഭക്ഷണത്തിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന് യുവതി. തന്റെ പോസ്റ്റിലാണ് യുവതി ഈ ഗുരുതരമായ ആരോപണമുന്നയിച്ചത്. പാരീസ് പാനിനി എന്ന കഫേയിൽ നിന്നുള്ള ഭക്ഷണത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടതായി അൻവേഷ മാജ് എന്ന എക്സ് യൂസർ ഫോട്ടോയും വീഡിയോയും സഹിതം പോസ്റ്റ് ഷെയർ ചെയ്തത്.
ഭക്ഷ്യസുരക്ഷയെ ചോദ്യം ചെയ്ത് അൻവേഷ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. തങ്ങൾ പതിവായി ഇവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. എന്നാൽ, ഈ കാഴ്ച ഞെട്ടിച്ചെന്നും പലരും കുറിച്ചു. ചിലർ സംഭവത്തെ തമാശയായി കണ്ട് ‘അധികമായി ലഭിച്ച പ്രോട്ടീൻ’ തുടങ്ങിയ കമന്റുകളും നൽകിയിട്ടുണ്ട്. മറ്റ് ചിലർ സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും രേഖപ്പെടുത്തി.




