നടി മമിത ബൈജു ആശുപത്രിയിൽ

നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും ശരീരവേദനയും അലർജിയും മൂലം നടി ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. ഇതോടെ മമിതയുടെ ഓസ്ട്രേലിയൻ യാത്ര മാറ്റിവച്ചു. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണപരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയായിരുന്നു മമിത. ഇതിനിടെയാണ് അസുഖബാധിതയായത്. ഓസ്ട്രേലിയൻ മലയാളികളുടെ ഓണ പരിപാടിയിൽ മമിതയായിരുന്നു മുഖ്യാതിഥിയായി. എന്നാൽ തന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന് പരിപാടിക്ക് എത്താൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള മമിതയുടെ വീഡിയോ ക്ലൈഡ് മലയാളി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

വീഡിയോ ഇങ്ങനെ…

‘നിർഭാഗ്യവശാൽ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു. പക്ഷെ ഡോക്ടർമാർ പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്’- മമിത വീഡിയോയിൽ പറഞ്ഞു.

കടുത്ത പനിയും ശരീരവേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര വേണ്ടെന്നാണ് ഡോക്ടർമാരുടെ നിർദേശിച്ചിരിക്കുന്നതെന്നും. ഓസ്ട്രേലിയൻ സന്ദർശനം ഒഴിവാക്കേണ്ടിവന്നത് തനിക്ക് വലിയ നഷ്ടമായിപ്പോയെന്നും നടി പറ‌ഞ്ഞു. ക്ലൈഡ് കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഓസ്ട്രേലിയൻ യാത്ര നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മമിത ബൈജു പറഞ്ഞു.

അതേസമയം, ഓണം റിലീസായി തിയറ്ററിലെത്തിയ മമിതയുടെ മലയാളം ചിത്രം യ ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. 200 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ഇതിനകം 203 കോടി കളക്ഷൻ നേടിയെത്തായാണ് വിവരം.

Related Articles

Back to top button