ഓണാവധി കഴിഞ്ഞപ്പോൾ സ്കൂളിലെ അവസ്ഥ കണ്ട് ഞെട്ടി…പൊറുതിമുട്ടി അധ്യാപകരും വിദ്യാർത്ഥികളും….

കൊല്ലം: കള്ളന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ആയൂർ ഗവ. ജവഹർ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും. സ്കൂളിലെ മോട്ടോർ മോഷ്ടിച്ചു കൊണ്ടുപോയതോടെ കുടിവെള്ളമടക്കം മുടങ്ങി. ടാപ്പുകളും മുറിച്ചു മാറ്റി. ടൈലുകൾ ഇളക്കിയെടുത്ത മോഷ്ടാക്കൾ കതക് ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചു. ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.

Related Articles

Back to top button