കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം….വിമർശനവുമായി പിണറായി വിജയന്‍….

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കുപറ്റിയെന്നും എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദ്ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ ഈ പൊലീസ് നരനായാട്ടിന് പിന്നിലുള്ളതെന്ന് ചോദിച്ച അദ്ദേഹം വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാര്‍ഥിനികളെ ക്രൂരമായി നേരിട്ടതെന്നും ചൂണ്ടിക്കാട്ടി.

Related Articles

Back to top button