മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ്

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ കേസെടുത്ത് സൈബർ പൊപോലീസ്. അബൂബക്കർ ഉറുമി മുഹമ്മദ് എന്ന അക്കൗണ്ടിനെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പോലീസ് കേസെടുത്തത്. മുസ്ലീം ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് സബീർ ഹമീദ് നൽകിയ പരാതിയിലാണ് നടപടി. ഓണവുമായി ബന്ധപ്പെട്ട പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button