ആലപ്പുഴയിൽ നിർമാണം നടക്കുന്ന കാനയിൽ വീണ് വയോധികന്….

ആലപ്പുഴ: നഗരത്തിൽ നിർമാണം നടക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നിർമാണം നടക്കുന്ന സ്ഥലത്ത് മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം നടന്നത് ഇതേത്തുടർന്നാണെന്നാണ് നാട്ടുകാരുടെ ആരോപണം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും നിർമാണ സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button