‘അധികാരം അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നു’… എൻ. പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എൻ. പ്രശാന്ത് ഐഎഎസ്. അധികാരം മനുഷ്യരുടെ തലയിലേക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവെന്ന് എൻ. പ്രശാന്ത് വിമർശിച്ചു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷൗക്കത്തിന്റെ ആത്മഹത്യയെന്നും അദ്ദേഹം ഫേസ്ബുക്ക് കമന്റിലൂടെ പ്രതികരിച്ചു. ക്ലറിക്കൽ പദവി മുതൽ എത്ര ഉന്നതമായ പദവിയിലായാലും മനുഷ്യരോട് കരുണ കാണിക്കണമെന്ന് എൻ. പ്രശാന്ത് പറഞ്ഞു. സാധാരണ പൗരനെ മനുഷ്യനായി കാണാതെ എന്ത് വികസനം ഉണ്ടായിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഞാനും നിങ്ങളും ഉൾപ്പെടുന്ന സംവിധാനത്തെ നന്നാക്കേണ്ടത് നമ്മൾ തന്നെയാണെന്നും എൻ. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റിൽ വ്യക്തമാക്കി.



