സൂക്ഷിച്ചുവെച്ച മദ്യമെടുത്ത് കുടിച്ചതിൻ്റെ ദേഷ്യത്തിൽ അമ്മാവൻ്റെ മകനെ ചവുട്ടിക്കൊന്നു…

കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദ(52)നാണ് കൊല്ലപ്പെട്ടത്. കേസിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി മലയത്ത് മേലേ വീട്ടിൽ ഗിരീഷി (48) നെയാണ് തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. പ്രതിയുടെഅമ്മാവന്റെ മകനായ പത്മാനന്ദൻ, പ്രതി വാങ്ങി വെച്ച മദ്യം എടുത്ത് കുടിച്ച് തീർത്തതിലെ വിരോധം വെച്ച് സോഫയിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ചും ചവുട്ടി വാരിയെല്ല് പൊട്ടിച്ചും കൊലപ്പെടുത്തിയത്.

Back to top button