‘വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യം….കൊല്ലപ്പെട്ട ചാക്കോയുടെ മകന് ജിതിന് ചാക്കോ….

കൊച്ചി: സുകുമാര കുറുപ്പിനെ കണ്ടെത്തുക എന്നത് തങ്ങള്‍ വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ മകന് ജിതിന് ചാക്കോ . കുറുപ്പിന് കൃത്യമായി ആരുടെയൊക്കെയോ പിന്തുണ ഉണ്ടെന്ന് ജിതിന് പറഞ്ഞു. രക്ഷപെടാനുള്ള എല്ലാ പ്ലാനിങ്ങും ചെയ്തതിന് ശേഷമായിരിക്കുമല്ലോ ഇങ്ങനെയൊരു കൃത്യം ചെയ്തത്. അത് അയാള്‍ ഒറ്റയ്ക്കായിരിക്കില്ല, അയാള്‍ക്ക് അതിനുള്ള പിന്തുണ നല്ല രീതിയില്‍ ഉണ്ടെന്നുള്ള വിശ്വാസം ഞങ്ങള്‍ക്ക് നല്ല രീതിയിലുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്ത സത്യമാണെങ്കില്‍ അതില്‍ സന്തോഷമുണ്ട്. അച്ഛന്റെ നഷ്ടം തീരാവേദനയാണ്. 40 വര്‍ഷത്തിന് മേലെയാണ് ഞങ്ങള്‍ ശ്രമിക്കുന്നു. ഫലം കാണട്ടെ – അദ്ദേഹം പറഞ്ഞു.



