ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയും… എംവി ഗോവിന്ദൻ

അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലേക്കർ ഇന്ത്യ കടലാസ് കമ്പനി ആണെന്ന പ്രചാരണം നടക്കുന്നു. ലേക്കർ ഇന്ത്യ എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസിലെ ഇഡി റെയ്ഡിൻ്റെ പശ്ചാത്തലത്തിൽ സിപിഎം വിശദീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.

Related Articles

Back to top button