മുസ്ലിംലീഗിന് എംഎൽഎമാര്‍ ഇല്ലാത്തതിനാലാണ് പത്തനംതിട്ട, കോട്ടയം,ആലപ്പുഴ ജില്ലകളിലെ…

മുസ്ലിംലീഗിന് എംഎൽഎമാരും സ്വാധീനവും ഇല്ലാത്തതുകൊണ്ടാണ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കാലവർഷക്കെടുതി ബാധിതരെ യുഡിഎഫ് സർക്കാർ കയ്യൊഴിയുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ദുരിതബാധിതർക്ക് അടിയന്തരമായി ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഒരു രൂപ പോലും ലഭ്യമാക്കാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.



