ഗൾഫ് മലയാളികൾക്ക് ഓണം ‘കളറാക്കാം’; കടൽ കടക്കുന്നത്..

ഗൾഫ് മലയാളികൾക്ക് ഓണം ആഘോഷിക്കാൻ കടൽ കടക്കുന്നത് ടൺ കണക്കിന് പച്ചക്കറികളും പഴവർഗങ്ങളും. ഓണ സദ്യയ്ക്കുള്ള വിഭവങ്ങൾ ഇന്നലെയും കയറ്റി അയച്ചു. കൊച്ചിയിൽ നിന്ന് 250 ടൺ പഴങ്ങളും പച്ചക്കറികളാണ് ഇന്നലെ മാത്രം വിമാനം കയറിയത്. വരും ദിവസങ്ങൾ കയറ്റുമതി ഇനിയും ഉയരും. ഇന്ന് 260 ടണ്ണും 21, 22 തീയതികളിൽ 300 ടൺ വീതവും 23ന് 200 ടണ്ണും അയയ്ക്കാനാകുമെന്നാണ് സിയാൽ അധികൃതരുടെ പ്രതീക്ഷ. യാത്രാ വിമാനങ്ങൾക്കു പുറമേ നാഷനൽ എയർലൈൻസ്, ഇൻഡിഗോ എന്നിവയുടെ ചരക്കു വിമാനങ്ങളും ഇതിനായി സർവീസ് നടത്തുന്നുണ്ട്.




