ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ..മരണ കാരണം..

കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശി ആര്യയാണ് 18ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഭർതൃമാതാവും അവരുടെ അമ്മയും യുവതിയെ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. യുവതിയുടെ സംസ്കാര ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നില്ല. യുവതിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുള്ളതായും ബന്ധുക്കൾ പറയുന്നു. അതേസമയം, കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മരണകാരണം ഭർത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.




