കേരളത്തിൽ മഴ തിരിച്ചെത്തുന്നു… മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ മഴ ശക്തമാകാനാണ് സാധ്യത. ഓഗസ്റ്റ് 23 ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പുള്ളത്. ഓഗസ്റ്റ് 24 തിങ്കളാഴ്ചയും മഴ തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇന്നും നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Related Articles

Back to top button