ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധി

ക്രിസ്ത്യൻ വിവാഹമോചന നിയമവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. 1869-ലെ ഇന്ത്യൻ ഡിവോഴ്സ് നിയമത്തിലെ വ്യവസ്ഥകൾ പുനർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. ഇനിമുതൽ വിവാഹം നടന്ന സ്ഥലത്തോ ഭർത്താവിന്റെ സ്ഥിരവാസസ്ഥലത്തോ മാത്രം വിവാഹമോചന ഹർജി നൽകണമെന്ന നിബന്ധനയില്ല. ഭാര്യ നിലവിൽ താമസിക്കുന്ന സ്ഥലത്തെ കുടുംബ കോടതിക്കും വിവാഹമോചന ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഭാര്യയുടെ താമസം എവിടെയാണോ അവിടുത്തെ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്നും ക്രിസ്ത്യൻ സ്ത്രീകളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അവകാശ നിഷേധം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹിന്ദു, സ്പെഷൽ മാര്യേജ് നിയമങ്ങളിലെ വ്യവസ്ഥ ക്രിസ്ത്യൻ സ്ത്രീകൾക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വയനാട് സ്വദേശിനിയുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.

Related Articles

Back to top button