അർജുൻ ആയങ്കിക്കെതിരെ കാപ്പ… കേസ് ഹിസ്റ്ററി റിപ്പോർട്ട് കളക്ടർക്ക് കൈമാറി

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ ശക്തമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി അർജുൻ ആയങ്കിയുടെ കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ്എച്ച്ഒ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കളക്ടർക്ക് കൈമാറിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ രജിസ്റ്റർ ചെയ്ത 23 കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. കാപ്പ ചുമത്തണമോയെന്ന കാര്യത്തിൽ ജില്ലാ കളക്ടറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയുടെ അംഗീകാരത്തിനും വിധേയമാണ്. നിലവിലുള്ള കേസുകളും അർജുൻ ആയങ്കിയുടെ ക്രിമിനൽ പശ്ചാത്തലവും പരിഗണിച്ചാണ് കാപ്പ നടപടിക്കായുള്ള പൊലീസ് നീക്കം.



