ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടിയെടുത്തു… രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരിൽനിന്ന് 21 ലക്ഷംരൂപ ഷഫീഖും സഫ്‌നയും തട്ടിയെടുത്തത്.



