നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ ക്യാമ്പസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രാതൽ, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണമാണ് മുടങ്ങിയിരിക്കുന്നത്. നിലമ്പൂർ ഐടിഐ യിൽ എസ് സി വിഭാഗത്തിൽ നിന്ന് 57 പേരും എസ് ടി വിഭാഗത്തിൽ നിന്ന് 47 പേരുമാണ് പഠിക്കുന്നത്. വിദൂര പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പട്ടികജാതി, പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളാണ് നിലമ്പൂർ ഐടിഐയിൽ പഠിക്കുന്നത്. ഇവരിൽ പലരും ഹോസ്റ്റലിൽ താമസിച്ചാണ് പഠനം നടത്തുന്നത്. ഐടിഐകളുമായി ബന്ധപ്പെട്ട ഫയലുകൾ ധനകാര്യ വകുപ്പിൽ കെട്ടിക്കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.

Related Articles

Back to top button