‘പണ്ട് വിളിച്ചത് പോലെയാണ് അദ്ദേഹത്തെ വിളിക്കേണ്ടത്’; പാറ്റ പരാമർശത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ എം.വി.ജയരാജൻ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ. പാറ്റ പരാമർശം നടത്തിയ സുര്യകാന്ത് മിശ്രയെ താൻ പണ്ട് വിളിച്ചത് പോലെയാണ് വിളിക്കേണ്ടതെന്ന് ശുംഭൻ പരാമർശം പരോക്ഷമായി സൂചിപ്പിച്ച് ജയരാജൻ വിമർശിച്ചു. വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമെന്നും ചിലപ്പോൾ ആ വിളി വിളിച്ച് പോകുമെന്നും ഡിവൈഎഫ്ഐ വടകരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജയരാജൻ പറഞ്ഞു.




