ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം….പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്

ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെ പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനധികൃതമായി പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ദേവസ്വം ബോർഡിൻറെ പരാതി. രാഷ്ട്രീയ പരിപാടികൾക്ക് തേക്കിൻകാട്‌ മൈതാനം വേദിയാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്ന് ക്ഷേത്ര മൈതാനിയിൽ കടന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി.

Related Articles

Back to top button