നഗ്നചിത്രം രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്….ഒരാൾ കൂടി പിടിയിൽ…

ബാംഗ്ലൂരില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് കുരുവട്ടൂര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുറ്റിയില്‍ വീട്ടില്‍ അതുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരില്‍ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടില്‍ ബന്ധനസ്ഥനാക്കി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് യുവാവിന്റെ നഗ്‌ന ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയക്കുകയും എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്.



