യുവാവിനെ രാത്രി കാറിലെത്തി തല്ലിച്ചതച്ചു….29 കാരൻ പിടിയിൽ

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കൂടി പിടിയില്‍. മുക്കം ആനയാംകുന്ന് സ്വദേശി പുതിയോട്ടില്‍ അര്‍ഷാദ് (29) ആണ് വണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്. മുക്കത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18ന് രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എടവണ്ണയില്‍ ഫര്‍ണിച്ചര്‍ ഷെഡ് നടത്തുന്ന മമ്പാട് സ്വദേശി കാമ്പ്രത്ത് ഷാജഹാനെ കാറിലെത്തിയ സംഘം മുഖംമൂടി ധരിച്ച് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും പട്ടികയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷാജഹാന്റെ ഇരുകാലുകളുടെയും എല്ലുകള്‍ക്ക് പൊട്ടലേറ്റിരുന്നു.

Related Articles

Back to top button