ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ മരിച്ച നിലയിൽ…വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ….

കൊല്ലം: വാടകമുറിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന തയ്യൽ തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ തഴമേൽ സ്വദേശി മോഹനൻപിള്ളയെയാണ് (67) ഏരൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മുകൾനിലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. താമസിച്ചിരുന്ന വാടക കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു മോഹനൻ പിള്ളയുടെ തയ്യൽ കട .

കുറച്ചു ദിവസങ്ങളായി കട തുറന്നിരുന്നില്ല. ഇതോടെ സമീപത്തെ വ്യാപാരികളും പരിചയക്കാരുംചേർന്നാണ് മുറിയിൽ അന്വേഷിച്ചെത്തിയത്. മുറി തുറക്കാതായതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.വാതിൽ ഉള്ളിൽനിന്ന് പൂട്ടിയ മുറിയുടെ അകത്തുനിന്നും രൂക്ഷമായ ദുർഗന്ധം വമിച്ചുതുടങ്ങിയിരുന്നു. ഏരൂർ പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് രക്തം വാർന്ന നിലയിൽ മോഹനൻ പിള്ളയുടെ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്. ഫോറൻസിക്-വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button