ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകതക.. പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ

സംസ്ഥാനത്തെ ലോ കോളേജ് പരീക്ഷകളിലെ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. തിങ്കളാഴ്ച മുതൽ പ്രതിഷേധം ശക്തമാകാണാൻ സംഘടനയുടെ തീരുമാനം. മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ കഴിഞ്ഞ ദിവസം കേരള സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചായിരുന്നു നീക്കിയത്. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെയുണ്ടായ നടപടിക്കെതിരെ എസ്എഫ്ഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കിയതായാണ് എസ്എഫ്ഐയുടെ ആരോപണം. അതിനിടെ പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ മാത്രം വൈസ് ചാൻസലർ കണ്ടത്തിൽ മറ്റ് വിദ്യാർഥി സംഘടനകൾക്ക് അതൃപ്തി അറിയിച്ചു. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർ മൂല്യനിർണയം വരുത്തിയ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കേരള സർവകലാശാലയ്ക്ക് മുന്നിൽ വിവിധ വിദ്യാർഥി സംഘടകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

Related Articles

Back to top button