മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം ഇന്ന് ഇല്ല… പട്ടിക പരിശോധനയിൽ…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന പൂർത്തിയാകാത്തതാണ് കാരണം. ഇന്ന് മെഡൽ പട്ടിക പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.പട്ടിക പരിശോധിക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിവരം. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് മെഡലുകൾക്ക് അർഹരായ ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.

എന്നാൽ, സമയബന്ധിതമായി പട്ടികയിലെ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പട്ടികയിൽ പരാതി ഉയർന്നതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് പട്ടിക പൊലീസ് ആസ്ഥാനത്തേക്ക് മടക്കി അയച്ചിരുന്നു. എന്നാൽ പിന്നീട് തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.പട്ടികയ്ക്ക് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി ഈ മാസം 20ന് യോഗം ചേരും. പരിശോധനയും അംഗീകാര നടപടികളും പൂർത്തിയായ ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കുക.

Related Articles

Back to top button