ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ..

രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലെ ചടങ്ങുകളുടെ ഭാഗമായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കും. ഇതാദ്യമായാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴങ്ങുന്നത്. ‘വന്ദേമാതര’ത്തിൻ്റെ 150-ാം വാർഷികം ചടങ്ങിൽ അനുസ്മരിക്കും. വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് സംഭാവന നൽകുന്ന ‘യുവശക്തി’ക്ക് പ്രധാന്യം നൽകിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.




