മദ്യപിച്ചുള്ള തർക്കം: ഇരുമ്പ് പൈപ്പ് കൊണ്ട് അടിയേറ്റ് ആക്രിക്കച്ചവടക്കാരൻ….

കൊയിലാണ്ടി: മീത്തലെയിൽ ആക്രിക്കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ മദ്യപിച്ചുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. ആക്രിക്കച്ചവടക്കാരനായ ഊമദുരൈ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മറ്റൊരു ആക്രിക്കച്ചവടക്കാരനായ തിരുനൽവേലി സ്വദേശി മണികണ്ഠനുമായി മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് വിവരം. തർക്കത്തിനിടെ മണികണ്ഠൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഊമദുരൈയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഊമദുരൈ പിന്നീട് മരിച്ചു. സംഭവത്തിന് പിന്നാലെ മണികണ്ഠനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button