ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്….രണ്ടാം പ്രതിയും പിടിയിൽ….

ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസിലെ രണ്ടാമത്തെ പ്രതിയും അറസ്റ്റില്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നൂറനാട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതിയില്‍ നിന്ന് ചെന്നിത്തലയിലെ മോഷണത്തെ കുറിച്ചുളള വിവരവും കിട്ടിയത്.
ശൂരനാട് സ്വദേശി സന്തോഷ് കുമാറിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ചവറ ശങ്കരമംഗംലം സ്വദേശി ശ്രീകുമാര്‍ എന്ന ചില്ല് ശ്രീകുമാറിനെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി മുപ്പതിനായിരുന്നു ചെന്നിത്തലയിലെ പ്രവാസിയുടെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷ്ടിക്കപ്പെട്ടത്.



