ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിക്കാത്ത നിലപാട്, പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ

പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണ്. മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നാണ് ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിട്ടുള്ളത്. എറണാകുളം പിറമാടം പള്ളിയിൽ ഓർത്ത‍ോക്സ് യാക്കോബായ തർക്കത്തേത്തുടർന്ന്. ഇരു വിഭാഗങ്ങളിലേയും വൈദികർ തമ്മിൽ തല്ലിയിരുന്നു. സംഘർഷത്തിന് പിന്നാലെ പൊലീസ് പള്ളിക്ക് കാവൽ ഏർപ്പെടുത്തി.ഓർത്തഡോക്സ് യാക്കോബായ തർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Related Articles

Back to top button