‘പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത്’…. എഡിജിപി

തിരുവനന്തപുരം: അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരണവുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകുമെന്നും അർജുൻ അത്രപെട്ടെന്ന് പുറത്തിറങ്ങുമോ എന്നറിയില്ലെന്നും എഡിജിപി പറഞ്ഞു. “പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെയാണ്”, പി. വിജയൻ വ്യക്തമാക്കി.

അർജുന് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കിയിരുന്നുവെന്നും എഡിജിപി പറഞ്ഞു. സമൂഹത്തെ വെല്ലുവിളിക്കുന്ന ഒരാൾ ഉണ്ടാകാൻ പാടില്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “സമൂഹത്തിന്റെ സുരക്ഷയെയാണ് വെല്ലുവിളിച്ചത്. സിഐയെ വെല്ലുവിളിച്ചത് സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അങ്ങനെ ഒരാൾക്കെതിരെ നടപടി എടുത്തിരിക്കും”, എഡിജിപി പറഞ്ഞു. അർജുൻ ആയങ്കിക്കെതിരെ സ്വീകരിച്ച നടപടിക്ക് ആഭ്യന്തരമന്ത്രിയും ഇതേ നിർദേശമാണ് നൽകിയിരുന്നതെന്നും പി. വിജയൻ വ്യക്തമാക്കി.

Related Articles

Back to top button