സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസനാണ് മരിച്ചത്. പെരിങ്ങോം ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തുവരികയായിരുന്നു. ക്യാമ്പിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഹസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ക്വാർട്ടേഴ്സിലെ വിശ്രമമുറിയിൽ എത്തിയ മറ്റു ജീവനക്കാരാണ് ഹസനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതൊരു ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും ജീവനൊടുക്കാനുള്ള കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Related Articles

Back to top button