100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു….ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു…

100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. ഉത്തർ പ്രദേശിൽകോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മഹൂലി എന്ന പ്രദേശത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്നും അതിനാല്‍ തന്നെ ആര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button