ഫോളോവേഴ്‌സിൽ ലോകറെക്കോർഡ്; രണ്ട് മില്യൺ അടിച്ച് കേരള പൊലീസ്

രണ്ട് മില്യൺ ഇൻസ്റ്റാഗ്രാം ഫോളേവേഴ്‌സുമായി റെക്കോർഡിട്ട് കേരള പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജ്. ലോകത്തിലെ സംസ്ഥാന പൊലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്‌സ് തികച്ച് ഇൻസ്റ്റാഗ്രാം പേജ് ലോക റെക്കോർഡിട്ടെന്നും കേരള പൊലീസ് ഫെയ്ബുക്കിൽ കുറിച്ചു.

നർമ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്. ആ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിർദ്ദേശങ്ങൾ നൽകിയുമാണ് നിങ്ങൾ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകൾ ചൂണ്ടിക്കാട്ടി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്‌നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം പൊലീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button