വിമാനം രണ്ടു മണിക്കൂർ വൈകി; ഒമ്പത് വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

വിമാനം വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങിയ പ്രവാസിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കപിൽദേവിന് എയർ ഇന്ത്യ എയർലൈൻസാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഒൻപത് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നിന്ന് യാത്രക്കാരന് അനുകൂലമായി വിധിയുണ്ടായത്.



