മുണ്ടക്കയത്ത് ആനയെ തുരത്താൻ കിടങ്ങ്…. ഇപ്പോൾ ഒരു ജലബോംബ്..

കോട്ടയം: മുണ്ടക്കയത്തിന് സമീപം എരുമേലി പഞ്ചായത്തിലെ പാക്കാനം ഇഞ്ചക്കുഴിയിൽ വനാതിർത്തിയോട് ചേർന്നുള്ള കിടങ്ങിൽ വൻതോതിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നു. ഒന്നര കിലോമീറ്ററോളം നീളത്തിലും മൂന്നാൾ താഴ്ചയിലുമുള്ള കിടങ്ങിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് നിറഞ്ഞിരിക്കുന്നത്. ഇതോടെ താഴ്‌വാരത്ത് താമസിക്കുന്ന 40 കുടുംബങ്ങൾ ദുരന്തഭീതിയിലാണ്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനാണ് വാര്യാട്ട് കോളനി മുതൽ ഇഞ്ചക്കുഴി വരെ കിടങ്ങ് നിർമ്മിച്ചത്.

എന്നാൽ ശക്തമായ മഴയെ തുടർന്ന് കിടങ്ങിൽ വെള്ളം കെട്ടിക്കിടക്കുകയും, അത് പൊട്ടിയാൽ വലിയ ദുരന്തമുണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് എംഎൽഎ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചെറിയ പൈപ്പ് സ്ഥാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. എന്നാൽ പൈപ്പിലൂടെ ഒഴുകുന്നതിനെക്കാൾ ശക്തമായി ഉറവവെള്ളം കിടങ്ങിലേക്ക് എത്തുന്നതിനാൽ നിലവിലെ നടപടി പര്യാപ്തമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. കിടങ്ങിന് ഏകദേശം 400 മീറ്റർ താഴെ താമസിക്കുന്ന ചില കുടുംബങ്ങൾ ഇതിനകം ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. വലിയ ശേഷിയുള്ള പൈപ്പുകൾ സ്ഥാപിച്ച് വെള്ളം അടിയന്തരമായി ഒഴുക്കിയില്ലെങ്കിൽ ശക്തമായ മഴയിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Back to top button