കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം ചെയ്തു

മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം ചെയ്തു. പുതിയ ലൈസൻസിൽ ‘കെ.ബി. ഗണേഷ് കുമാർ’ എന്ന് മാത്രമാണ് പേരുള്ളത്.ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന് ചേർത്തതിൽ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ പേരും വിലാസവും തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ അപേക്ഷ നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ ഉള്ളതുപോലെ മാത്രമേ ലൈസൻസിലും പേര് രേഖപ്പെടുത്താവൂ എന്നാണ് ചട്ടം. എന്നാൽ ആറ്റിങ്ങൽ ആർടിഒയിൽ നിന്ന് നൽകിയ ലൈസൻസിൽ ‘എംഎൽഎ’ എന്ന് ചേർത്തത് വലിയ വിവാദമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച ലൈസൻസ് ആയതിനാൽ അന്ന് നൽകിയ രേഖകളോ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങളോ ലഭ്യമായിട്ടില്ല. അതിനാൽ ഈ വിഷയത്തിലുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വകുപ്പിന് തടസങ്ങൾ നേരിടുന്നുണ്ട്.

Related Articles

Back to top button