അത്തിയടുക്കത്ത് ചെറിയ തോതിൽ ഉരുൾപൊട്ടൽ

കാസർകോട് ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷൻ കൊന്നക്കാട് ബീറ്റിൽ പെട്ട അത്തിയടുക്കം 48 ഏക്കർ എന്ന സ്വകാര്യ സ്ഥലത്തെ വെള്ളച്ചാലിലും (കൊല്ലി) അതിനോട് ചേർന്ന പ്രദേശത്തും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രം വ്യക്തമായിട്ടില്ല.മഴ കനത്തതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതലുകളും ദുരിതാശ്വാസ നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ മരണങ്ങളോ ആളുകളെ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ദേലംപാടി വില്ലേജിലെ പരപ്പയിൽ അശ്വിനി (14) എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button