കാണാതായ യുവാവ് എംഡിഎംഎയുമായി പിടിയിൽ….തട്ടിക്കൊണ്ടുപോയ സംഘവും ലഹരിയുമായി പിടിയിൽ…

കൊച്ചി : കുണ്ടന്നൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ വീണ്ടും നാടകീയ ട്വിസ്റ്റുകൾ. കേസിൽ തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിലായതനു പിന്നാലെ തട്ടിക്കൊണ്ടു പോയ സംഘവും രാസലഹരിയായ എംഡിഎംഎയുമായി പിടിയിലായി. 46,000 രൂപയുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എറണാകുളം എസിപി കെ.ജി.സുരേഷിന്റെ സ്ക്വാഡാണ് ലഹരി കടത്തു സംഘത്തെ പിടികൂടിയത്. തട്ടിക്കൊണ്ടു പോകപ്പെട്ട മരട് സ്വദേശി റിജോയ് ബെക്സൺ വർഗീസിനെ (24) ഒളിവിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പേര് കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.



