അതിതീവ്രമഴ മുന്നറിയിപ്പ്….കോട്ടയം ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു…

കോട്ടയം : മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ റെഡ് അലർട്ട് തുടരുന്നു. പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. പൂഞ്ഞാർ തെക്കേക്കര (212.6 എം.എം.) , കുമരകം (110 എം.എം.), വാഗമൺ (314 എം.എം.), മേച്ചാൽ (218 എം.എം.), പാതാമ്പുഴ (179 എം.എം.) എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, ഈരാറ്റുപേട്ട, ളാലം, പുലിയന്നൂർ, മീനച്ചിൽ, പൂവരണി, കൊണ്ടൂർ, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി വടക്ക്, കോരുത്തോട്, എലിക്കുളം, ചങ്ങനാശേരി താലൂക്കിലെ നെടുംകുന്നം, തോട്ടക്കാട്, വെള്ളാവൂർ, തൃക്കൊടിത്താനം, വാകത്താനം, കുറിച്ചി, കോട്ടയം താലൂക്കിലെ അയ്മനം, അതിരമ്പുഴ, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്.

Related Articles

Back to top button