പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു

കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായതിനാൽ പെരിങ്ങൽക്കുത്ത് ഡാം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 മണി സമയത്തെ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421.00 മീറ്ററാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാലും അടുത്ത ദിവസം കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രവചിച്ചിരിക്കുന്നതിനാലും, ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്താനാണ് നീക്കം.



