കനത്ത മഴ: യാത്രക്കാരുമായി പോയ ബസ്….

കനത്ത മഴയെ തുടർന്ന് കോഴിക്കോട് പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതോടെ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ ഭാഗത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപവാസികളും നാട്ടുകാരും സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതോടെ പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപക വെള്ളപ്പൊക്കമാണ് രൂപപ്പെട്ടത്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.




