ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു…. 2 പേർക്ക് പരിക്ക്….

ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദ (62) യാണ് മരിച്ചത്. രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 24നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോഴായിരുന്നു അപകടത്തിൽ പെട്ടത്.

വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു. ഇവരുടെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലികമായി പണിത ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ ഉപയോഗിച്ച് കണക്ഷൻ എടുത്തിരുന്നു. ഇതായിരുന്നു ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ ശാരദ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Related Articles

Back to top button