പിഎം ശ്രീ പദ്ധതി….മുസ്‌ലിംലീഗിനെ പരിഹസിച്ച് കെ.ടി.ജലീൽ…..

പിഎം ശ്രീ പദ്ധതിയിൽ തുടരാനുള്ള യുഡിഎഫിന്റെ നീക്കങ്ങൾക്കിടെ മുസ്‌ലിംലീഗിനെ പരിഹസിച്ച് മുൻ ഇടത് എംഎൽഎ കെ.ടി.ജലീൽ. അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ലാത്തതിനാൽ പിഎം ശ്രീ കടലിൽ എറിയുന്നത് മാറ്റിവെച്ചുവെന്നും പാണക്കാട് നിന്നുള്ള അറിയിപ്പാണെന്നും ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തങ്ങൾ അധികാരത്തിലേറിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് ഇടത് സർക്കാർ ഇതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവെച്ച ഘട്ടത്തിൽ ചില ലീഗ് നേതാക്കൾ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണിപ്പോൾ ജലീലിന്റെ പോസ്റ്റ്.

Related Articles

Back to top button