പ്രധാനമന്ത്രിയുടെ വീഡിയോയെ പരിഹസിച്ച് കോൺ​ഗ്രസ്….

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിച്ചെന്ന് അറിയിച്ച് പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ച് കോൺ​ഗ്രസ്. മോദി ഇരവാദം ഇറക്കുകയാണ് .യുവാക്കൾ ആവശ്യപ്പെടുന്നത് കേന്ദ്രസർക്കാർ മാപ്പ് പറയണമെന്നാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു. മോദിയെ അധിക്ഷേപിച്ച വിദ്യാർത്ഥി ഇതിനിടെ പരസ്യമായി മാപ്പ് പറഞ്ഞു.

ജന്തർ മന്തറിലെ സമരത്തിനിടെ തന്നെയും മരിച്ചുപോയ അമ്മയെയും അധിക്ഷേപിച്ചവർക്ക് മാപ്പ് നൽകുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രി അറിയിച്ചത്.മോദിയുടെ വീഡിയോ രാജ്യത്തിന് അപമാനമാണെന്നും ഇൻസ്റ്റ​ഗ്രാം വീഡിയോകളിലൂടെ മോദിക്ക് ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

Related Articles

Back to top button