‘കള്ളന്‍ വിജയന്‍’ വിവാദത്തിൽ നടപടി കടുപ്പിക്കാൻ സിപിഎം…

സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ‘കള്ളന്‍ വിജയന്‍’ തലക്കെട്ടു വിവാദത്തില്‍, വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന പത്രാധിപര്‍ കെ.ആര്‍.അജയനെതിരെ കൂടുതല്‍ നടപടിക്കു സിപിഎം. വിരമിക്കുന്നതുവരെ അവധിയില്‍ പോകണമെന്നും അല്ലെങ്കില്‍ രാജി വയ്ക്കണമെന്നും അജയനോടു ദേശാഭിമാനിയുടെ ചുമതലയുള്ള സിപിഎം നേതാവ് ഫോണില്‍ ആവശ്യപ്പെട്ടതായാണു വിവരം. വിവാദത്തിനു തൊട്ടുപിന്നാലെ അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍നിന്നു മാറ്റിയിയിരുന്നു. നിലവില്‍ 20 ദിവസത്തെ അവധിയിലുള്ള അജയന്‍, പുതിയ നടപടിയോടു പ്രതികരിച്ചിട്ടില്ല. നടപടിയെടുത്തതായി സിപിഎം നേതൃത്വവും സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button