സംസ്ഥാനത്തെ അവസാനത്തെ പൗണ്ട് കീപ്പർ ഇന്ന് പടിയിറങ്ങും…

അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനായി തദ്ദേശ സ്ഥാപനങ്ങളിലെ ആലകളുടെ (പൗണ്ട്) ചുമതലയായിരുന്നു ശോശാമ്മയ്ക്ക്. പൗണ്ട് കീപ്പർ എന്ന ഈ തസ്തിക എടുത്തു കളഞ്ഞിട്ടും പതിറ്റാണ്ടുകൾ അതേ തസ്തികയിൽ ജോലി ചെയ്ത ശോശാമ്മയും ഒടുവിൽ പടിയിറങ്ങുന്നു. സംസ്ഥാനത്തെ തന്നെ അവസാന ജീവനക്കാരിയായി.

തൃശൂർ കുട്ടനല്ലൂർ അഞ്ചേരി ശോശാമ്മ (ലിസി) 1996-ലാണ് വട്ടംകുളം പഞ്ചായത്തിലെ ആല സൂക്ഷിപ്പുകാരിയായി ജോലിയിൽ പ്രവേശിച്ചത്.കാർഷിക സംസ്‌കാരം നിലനിന്ന അക്കാലത്ത് വിളവുകൾ കന്നുകാലികൾ കയറി തിന്ന് നശിപ്പിക്കുന്നത് വലിയ കുറ്റമായിരുന്നു. തന്റെ കൃഷിയിടത്തിൽ കയറിയ കന്നുകാലിയെ (പശു, ആട്, പോത്ത്) ഭൂവുടമ പിടികൂടി കൊണ്ടുപോയി കെട്ടുന്ന സ്ഥലമാണ് ആല.

Related Articles

Back to top button