തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് നിർണായക കൗൺസിൽ യോഗം….

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ്റെ നിർണായക കൗൺസിൽ യോഗം ഇന്ന് . കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാൻ അവധി അപേക്ഷയുമായി ഭരണപക്ഷവും അതിനെ എതിരിടാനുറച്ച് പ്രതിപക്ഷവും.കൗൺസിൽ യോഗം സുഗതൻ വിഷയത്തിൽ കലുഷിതമാകുമെന്ന് റിപ്പോർട്ട് .

വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ അവധി അപേക്ഷ മേയർ വി.വി.രാജേഷ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഈ അപേക്ഷയെ ശക്തിയുക്തം എതിർക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. അപേക്ഷ വോട്ടിനിടണമെന്നും ആവശ്യപ്പെട്ടേക്കും. ഇത് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ തുടർച്ചയായി മൂന്ന്‌ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത കാരണത്താൽ, മുനിസിപ്പൽ ആക്ട് പ്രകാരം സുഗതന്റെ കൗൺസിലർ സ്ഥാനം അയോഗ്യമാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button