ഇറാഖിൽ 20 പേർ കൊല്ലപ്പെട്ടു…..ആക്രമണം പുനരാരംഭിച്ച് യുഎസും ഇറാനും….

യു.എസും ഇറാനും പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി ആക്രമണം പുനരാരംഭിച്ചു . മേഖലയിലെ യു.എസ്. സൈന്യത്തെ ഇറാൻ ലക്ഷ്യമിട്ടെന്നും തിരിച്ചടിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്കോം) പറഞ്ഞ് മണിക്കൂറുകൾക്കമാണ് ആക്രമണം.
ബുധനാഴ്ച രാവിലെ ജോർദാനിലെ യു.എസ്. താവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുകയും ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുനേരേ യു.എസും സൗദിയും സംയുക്ത ആക്രമണം നടത്തുകയും ചെയ്തതോടെ മേഖല വീണ്ടും സംഘർഷച്ചൂടിലായിരുന്നു. ഇറാഖിൽ 20 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇറാനിൽ യു.എസ്. ബോംബിട്ടതോടെ മേഖല വീണ്ടും സമ്പൂർണയുദ്ധഭീതിയിലായി.



