കോട്ടയത്തെ നവജാതശിശു വിൽപ്പന കേസിൽ ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ; രണ്ട് യുവതികൾ….

നവജാതശിശുക്കളെ അനധികൃതമായി വിൽക്കുന്ന സംഘവുമായി ബന്ധപ്പെട്ട കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽപുത്തൻവീട്ടിൽ അനീന തെൻസി (26)യെയാണ് ഈരാറ്റുപേട്ട പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പിന്നീട് ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നവജാതശിശു വിൽപ്പന സംഘത്തിലെ ഇടനിലക്കാരിയായിരുന്നു അനീനയെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ കൂടി പൊലീസ് നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം അറിയിച്ചു.

Related Articles

Back to top button