തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു….വി മുരളീധരന് എംഎല്‍എയ്ക്ക് പരിക്ക്

തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം നടന്നത്. എംഎല്‍എയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.



